Flash News

.......Hearty Welcome to The blog of St Mary's HS Pala........ ......

Sunday, May 3, 2020

അക്ഷരവൃക്ഷം- കുട്ടികളുടെ സര്‍ഗ്ഗാത്മക രചനകള്‍

Message from Headmistress



മഹത്തായ പാരമ്പര്യവും സാംസ്‌കാരിക തനിമയും

നിലനിർത്തിക്കൊണ്ട്  മഹത് വ്യക്തിത്വങ്ങൾക്ക് ജൻമം  നൽകിയ 

പാലാ സെന്റ് മേരീസ് ഹയർ സെക്കണ്ടറി  സ്‌കൂൾ ശതാബ്ധിയുടെ 

നിറവിലാണ്. ഈ നാട്ടിലെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് പാലാ 

നഗരത്തിൽ തല ഉയർത്തി നിൽക്കുന്ന ഈ സ്‌കൂൾ തന്റെ 

മടിത്തട്ടിലെത്തുന്ന കുരുന്നു മനസ്സുകളിലേയ്ക് അറിവിന്റെയും 

സന്മാർഗികതയുടെയുമൊക്കെ പ്രകാശരശ്മികൾ കടത്തിവിട്ട് 

വിജയത്തിന്റെ മഴവില്ല് വിരിയിക്കുകയാണ്. ലോകമെമ്പാടും

പാലായുടെ യശസ്സ് വാനോളമുയർത്തിയ മഹത് വ്യക്തികൾക്ക് ജന്മം 

നൽകിയ നമ്മുടെ സ്‌കൂൾ തന്റെ മടിത്തട്ടിലെത്തുന്ന കുരുന്നുകളെ 

അജ്ഞാനമകറ്റി വിജ്ഞാനമേകി ബൗദ്ധികവും സാന്മാർഗികവും 

ശാസ്ത്രീയവുമായ അറിവു  പകർന്ന് ജിജ്‌ഞാസോൻമുഖരാക്കി 

ഗവേഷണ കുതുകികളാക്കാനും പുത്തൻ ശാസ്ത്ര പ്രതിഭകൾക്കും 

സാഹിത്യ വിശാരദർക്കും കലാ കായിക പ്രതിഭകൾക്കും 

ജന്മമേകാനുള്ള സഞ്ചാര വഴിയിലാണ്. വിവര വിനിമയ 

സാങ്കേതികത്വവും പാഠ്യ - പാഠ്യേതര മികവുകളും പ്രകാശിപ്പിക്കുവാൻ 

ഈ ശതാബ്‌ദി വർഷം  നമ്മുടെ സ്‌കൂൾ ഒരു ബ്ലോഗിന് തുടക്കം 

കുറിച്ചിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിലൂടെ കുട്ടികൾ സമഗ്ര 

പുരോഗതി കൈ വരിക്കട്ടെ അധ്യാപകരുടെ അക്ഷീണമായ 

അദ്ധ്വാനവും കുട്ടികളുടെ അന്വേഷണ ത്വരയും അശ്രാന്ത പരിശ്രമവും 

ഈ ബ്ലോഗിലുടനീളം നിഴലിക്കുമാറാകട്ടെ.


പ്രാർത്ഥനയോടെ വിജയാശംസകൾ !!!

Blog theme by Conradlew, designed by Jo C Thomas, HSST English...for St. Mary's High School Pala on 30th April 2020...Content Management and Copyright © HM,St. Mary's HSS Pala